ബ്ലാക്കമേരിക്കൻ ഇസ്ലാമിക പണ്ഡിതനും ദൈവശാസ്ത്രകാരനുമായ ഷർമൺ ജാക്സൺ കറുത്ത മുസ്ലിംകളുടെ അസ്തിത്വപരമായ അന്വേഷണങ്ങളെ മദ്ഹബ്, കർമശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിജ്ഞാനമേഖലകളുമായി ബന്ധിപ്പിച്ചുകൊണ്ട് വിമോചനത്തിൻറെ പുതിയ സാധ്യതകളെ തേടുന്നു. വെളുത്ത വംശീയതയുടെ മുഴുവൻ നിർണ്ണയങ്ങളിൽ നിന്നും ഉണ്മാപരമായ വിമോചനം സാധ്യമാക്കുന്ന വിശ്വാസവഴക്കത്തെക്കുറിച്ചാണ് പ്രധാനമായും ജാക്സൺ സംസാരിക്കുന്നത്. ശ്രേണീബദ്ധമായ അധികാരഘടനകളെ നിരാകരിക്കുകയും പുതിയ കൈവഴികളെ സാധ്യമാക്കുകയും ചെയ്തുകൊണ്ട്, സങ്കീർണമായ സുന്നീ തിയോളജിയെ മുൻനിർത്തിയാണ് അദ്ദേഹം ബ്ലാക്കമേരിക്കൻ ജനതയുടെ വിമോചനസാധ്യതകൾ തേടുന്നത്. കറുത്തവരുടെ അനുഭവത്തെയും ജീവിതത്തെയും ആഴത്തിൽ സ്പർശിക്കുന്ന ആത്മീയതയുടെ സാധ്യതകളെ (Imminent Spirituality)ക്കൂടി അദ്ദേഹം അന്വേഷിക്കുന്നു.
Be the first to rate this book.