മുസ്‌ലിം സ്‌ത്രീ ജീവിതം അതിന്‍റെ നടപ്പുദീനങ്ങള്‍ക്ക് ചികിത്സ കിട്ടാതെ വ്രണപ്പെട്ടു തുടരുകയും വ്യക്തിത്വമുളള സഹജീവിയായി സ്‌ത്രീ മനസിലാക്കപ്പെടാതിരിക്കുകയും ചെയ്യുന്നതിന്‍റെ കാരണങ്ങളില്‍ മുഖ്യമായത് കേരള ഇസ്‌ലാമിന്‍റെ തലപ്പത്ത് ഈ ആലോചനകള്‍ ഇല്ല എന്നതാണ്. ദൈവശാസ്‌ത്രപരമായ അടിത്തറകളില്‍ നിന്നുകൊണ്ട്, വ്യാഖ്യാന ശാസ്‌ത്രത്തിന്‍റെ ദറസുകളില്‍ ആമിനാ വദൂദ് എന്ന പണ്ഡിത നടത്തുന്ന മൗലികാന്വേഷണമാണ് ഈ കൃതി. കടുത്ത വിമര്‍ശനങ്ങളും, മുന്‍വിധികളിലൂന്നിയ ദോഷൈക ദൃഷ്‌ടിയും, ആത്മവിശ്വാസമില്ലായ്‌മ സൃഷ്‌ടിച്ച ആശയക്കുഴപ്പങ്ങളും, സത്യസന്ധത പുലര്‍ത്തുന്ന നിരവധി ശ്രദ്ധേയമായ നിരൂപണങ്ങളും, മറ്റു വാദങ്ങളും, പുനരാലോചനകളും സൃഷ്‌ടിച്ച പുസ്‌തകത്തിന്‍റെ മൂന്നാം പതിപ്പ്.
Be the first to rate this book.