പിന്നോക്ക-പട്ടികജാതി–പട്ടികവർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്ക് മെറിറ്റ് സീറ്റുകളിൽ അഥവാ ജനറൽ സീറ്റുകളിൽ നിയമനം ലഭിക്കാൻ നിയമപരമായിത്തന്നെ അവകാശമുണ്ടെന്നും എന്നാൽ ആ അവകാശം പി.എസ്.സിയുടെ നിലവിലുള്ള റൊട്ടേഷൻ വ്യവസ്ഥ പ്രകാരം ലഭിക്കുന്നില്ലെന്നും വസ്തുതകളുടെയും തെളിവുകളുടെയും പിൻബലത്തോടെ സമർഥിക്കുന്നതാണീ പുസ്തകം. സംവരണസമുദായക്കാരെ മെറിറ്റ് സീറ്റുകളിൽ അടുപ്പിക്കാതിരിക്കുന്നതുവഴി സംവരണത്തിന്റെ ലക്ഷ്യങ്ങളെത്തന്നെയാണ് പി.എസ്.സി. അട്ടിമറിക്കുന്നത്. നൈതിക രാഷ്ട്രീയ മണ്ഡലത്തിലുള്ള സംഘടനകളും മാധ്യമങ്ങളും, പ്രത്യേകിച്ച് സംവരണസമുദായങ്ങളും കാര്യഗൌരവത്തിലിടപെടേണ്ട പ്രശ്നമാണ് പി.എസ്.സി. നിയമന അട്ടിമറി.
Be the first to rate this book.