ഇന്ത്യവിഭജന ചരിത്രത്തിലെ ചാരം മൂടിക്കിടന്ന ഒരു കനലാണ് 'പരദേശിയിലൂടെ' ചലച്ചിത്ര രൂപം കൈവരിച്ചിരിക്കുന്നത് . കൊളോണിയല്‍ \ ഓറിയെന്ടല്‍ ചരിത്രകാരന്മാര്‍ മറച്ചു വെച്ച കുറേ ഏടുകളാണ് അഭ്രകാവ്യരൂപത്തില്‍ തിരിച്ചുകിട്ടിയിരിക്കുന്നത്. ചരിത്രത്തിന്റെ നേരിനെ എപ്രകാരത്തില്‍ വ്യാകാനിക്കുന്നു എന്നതിന് മികച്ച തെളിവാണ് പി.ടി യുടെ പരദേശി . പാക് പൗരത്വം അടിച്ചേൽപ്പിക്കപ്പെട്ട ഏറനാട്ടിലെ ദേശസ്നേഹികളായ മനുഷ്യരുടെ ആര്‍ദ്രമായ ഒരു ദൃശ്യാഖ്യാനത്തെ രാഷ്ട്രീയമായി പഠിക്കുന്ന ഒരു പുസ്തകമാണിത്. 'പരദേശി' ചലച്ചിത്രം പ്രശ്നവല്‍ക്കരിക്കുന്ന ഇടങ്ങളെ ലേഖകൻ അന്വേഷിക്കുന്നു
Be the first to rate this book.