ഭർത്താവും കുട്ടികളുമൊത്ത് ശാന്തജീവിതം നയിക്കുന്ന എല്ല റൂബിൻസ്റ്റൺ തൊഴിലിന്റെ ഭാഗമായി ഒരു നോവൽ വായിക്കാനിടയാവുന്നു . അവരുടെ വായനയും അന്വേഷണങ്ങളും സവിശേഷ സൂഫീവ്യക്തിത്വമുള്ള നോവലിസ്റ്റിലേക്കും പ്രമേയത്തിലെ മിസ്റ്റിക്കൽ ആധ്യാത്മികാനുഭൂതികളിലേക്കും ആകൃഷ്ടയാക്കുന്നു . പ്രസിദ്ധ പേർഷ്യൻ സൂഫീകവി ജലാലുദ്ദീൻ റൂമിയും അദ്ദേഹത്തിന്റെ ആധ്യാത്മികഗുരു ഷംസ് തബ്രീസിയും തമ്മിലുള്ള ഗാഡമായ അടുപ്പവും ഷംസ് റൂമിയിലുണർത്തുന്ന ആത്മീയാനുഭവങ്ങളുടെ ആഘാതാനുഭൂതികളുമാണ് എല്ല വായിക്കുന്ന നോവലിലൂടെ അനാവൃതമാകുന്നത് . പുറത്തുകടക്കുക എളുപ്പമല്ലാത്ത വിധം ഷംസിന്റെ പ്രണയനിയമങ്ങൾ ആത്മാവിനെയും വലയം ചെയ്യുന്നത് പോകെപ്പോകെ എല്ല അനുഭവിക്കുന്നു .
നിരവധിഭാഷകളിൽ മൊഴിമാറ്റപ്പെട്ട , ലക്ഷക്കണക്കിനു വായനക്കാരെ സ്വാധീനിച്ച വിഖ്യാതനോവൽ .
Be the first to rate this book.