ഭാഷയുടെ പരിമിതികള്ക്ക് അതീതമാണ് മുഹമ്മദ് നബിയുടെ ജീവിതം. അലൗകികവും അഭൗമവുമായ ഒരു മതകീയ പരിസരത്ത് ആഴമേറിയ ദാര്‍ശനികതയോടെ നിലയുറപ്പിക്കുമ്പോഴും സാധാരണ മനുഷ്യജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളെയും ആശ്ലേഷിച്ചു നിന്നു ആ വ്യക്തിത്വം. മുസ്‌ലിംലോകത്ത് നിരവധി ഭാഷകളില്‍ അനേകം തവണ അനുരാഗപൂര്‍വ്വം പറയപ്പെട്ടതാണ് പ്രവാചക ജീവിതം. അതോടൊപ്പം ഏതാണ്ട് അത്ര തന്നെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട് മുഹമ്മദ്. ആദ്യകാല ക്ലാസിക്കല്‍ ഉറവിടങ്ങളെ അവലംബിച്ച് വിഖ്യാത പണ്ഡിതനും ഗ്രന്ഥകാരനുമായ മാര്‍ട്ടിന്‍ ലിങ്‌സ് (അബൂബക്കര്‍ സിറാജുദ്ദീന്‍) തയ്യാറാക്കിയ ഈ ജീവചരിത്രം ആധികാരികതയുടെയും സരളമായ ഭാഷയുടെയും ഗരിമയാര്‍ന്ന ദാര്‍ശനികതയുടെയും പേരില്‍ ലോകമാകെ ആദരിക്കപ്പെടുന്നതാണ്.
Be the first to rate this book.