കേരളത്തിലെ സവർണ്ണ ആധുനികതയെ വിചാരണ ചെയ്യുകയും അതിന്റെ ജ്ഞാനോത്പാദന ഘടകങ്ങളെ പൂർണമായും അപനിർമിക്കുകയും ചെയ്യുന്ന കീഴാളപക്ഷകർതൃത്വങ്ങളുടെ ഒരാഘോഷമാണ് ഈ പുസ്തകം. ഇത് ദലിത്പക്ഷത്തെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ആധുനികതയുടെ തന്നെ അധികാരഘടനയെ അഴിച്ചുപണിയുകയും മറ്റൊരു ജീവിതം സാധ്യമാണ് എന്ന് സങ്കൽപ്പിക്കുകയും അതിനെ ആവിഷ്കരിക്കുകയും ചെയ്യുന്നു. സിനിമ, സാഹിത്യം, സംഗീതം, രാഷ്ട്രീയ-സാംസ്കാരിക മുന്നേറ്റങ്ങൾ എന്നിവയെല്ലാം വിശകലനവിധേയമാക്കുന്ന ബാബുരാജ് ഇവിടെ സവർണ്ണ ജ്ഞാനമണ്ഡലത്തെ ആഴത്തിൽ അലോസരപ്പെടുത്തുന്ന ഏറ്റുമുട്ടലുകൾ നടത്തുന്നു, കേരളീയ പൊതുബോധത്തിൽ വാണരുളിയ അനേകം സവർണ്ണ മഹാപുരുഷന്മാർ തകർന്നു വീണുപോകുന്നത് നാം കാണുന്നു.
Be the first to rate this book.