മാപ്പിള സാമൂഹിക ജീവിതത്തിന്റെ സാംസ്കാരിക വിനിമയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ജനപ്രിയവുമാണ് മാപ്പിളപ്പാട്ടുകൾ. സംഗീത രൂപമായും സാഹിത്യ ജനുസ്സായും അത് ആസ്വദിക്കപ്പെട്ടുവരുന്നു. നിരവധി നൂറ്റാണ്ടുകളിലൂടെ, പ്രതിഭാശാലികളായ കവികളിലൂടെ ജീവിതത്തി ലെ എല്ലാ സാധ്യവിഷയങ്ങളെപ്പറ്റിയും വൈവിധ്യപൂർണമായും സരസ ഗംഭീരമായും പാടിയ ഒരു വലിയ സാഹിത്യ-സംഗീത നൈരന്തര്യത്തിലെ തെരഞ്ഞെടുത്ത രചനകളാണ് ചെറുപഠനാവതരണങ്ങൾ സഹിതം ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ളത്. സ്വന്തം ജീവിതത്തെയും ചരിത്രത്തെയും നോക്കികാണുന്നതിന്റെ സാരസ്യവും ലാഘവത്വവും ഇവിടെ കാണാം. ഭക്തിയും വീരവും ശൃംഗാരവും ഇടകലരുന്ന ഈ പാട്ടുകളിൽ കാലദേശങ്ങളെ ഉല്ലംഘിച്ചു മുന്നേറുന്ന മാപ്പിളജനതയുടെ ദാർശനിക -വൈകാരിക ചരിത്രങ്ങൾകൂടി ഉള്ളടങ്ങിയിരിക്കുന്നു. മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, കിസ്സപ്പാട്ടുകൾ, കത്തുപാട്ടുകൾ, കാൽപനിക രചനകൾ, സ്ത്രീപക്ഷരചനകൾ, വിലാപകാവ്യങ്ങൾ, കല്യാണപാട്ടുകൾ, നേർച്ചപ്പാട്ടുകൾ, സർക്കീട്ടുപാട്ടുകൾ, ദാർശനിക കാവ്യങ്ങൾ എന്നിങ്ങനെ മാപ്പിളപ്പാട്ടുചരിത്രത്തിലെ സുപ്രധാനമായ രചനകൾ ഭാഷാപരമായ ടിപ്പണി സഹിതം സമാഹരിച്ചിരിക്കുകയാണ്.
Be the first to rate this book.