ജൂതന്‍ നൂറ്റാണ്ടുകളിലൂടെ കടന്നു പോയ യാതനകലത്രയും അവരെ പീഡിപ്പിച്ച ചരിത്ര സന്ദര്‍ഭത്തിന് കാഴ്ച്ചക്കാരനായിപ്പോലും സന്നിഹിതരല്ലാതിരുന്ന ഒരു ജനതയുടെ മേല്‍ കെട്ടിയമര്‌തുകയും ദുസ്സാമാര്ത്യത്തിന്റെ ശതസഹസ്രം മുനകള്‍ വെച്ച് അവരെ വ്യവസ്ഥാബിതമായി വാസ്തുഹരിക്കുകയും ചെയ്യുന്നത് സൂസന്‍ നതാന്‍ നേര്‍ക്ക് കണ്ടു . ഒടുവില്‍ ഇനിയും സഹിക്കാന്‍ കഴിയില്ല എന്ന് വന്നപ്പോഴാണ് അവര്‍ പേന എടുത്തത്. other side of israel എന്ന പുസ്തകം സൂസന്റെ അനുഭവക്കുറിപ്പുകള്‍ ആണ് . വഞ്ചിക്കപ്പെട്ട ഒരു കരാറിന്റെ നേരെഴുതുകലാനത്. ദക്ഷിണാഫ്രിക്കക്ക് ശേഷം appartheid ദേശിയ നയമാക്കി നിലനിര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ഇസ്രഈല് . ലോകം കാണുകയും ചിന്തിക്കുകയും ചെയ്യാത്ത ഒരു ഇസ്രയേല്‍ നിലനില്‍ക്കുന്നു എന്നതിലെക്കാന് ഈ പുസ്തകം നമ്മെ ക്ഷണിക്കുന്നത് . ഇത് നാമൊരിക്കലും വായിച്ചരിഞ്ചിട്ടില്ലാത്ത 'ആധുനിക' ഇസ്രഈലിന്റെ ആഭ്യന്ധര യാതാര്‍ത്യമാണ്. ഇസ്രഈലി ഹിംസയുടെ ദൈനംദിന ഭീകരതയെ കുറിച്ചല്ല സൂസന്‍ എഴുതുന്നത്. മറിച്ച് ചോര കിനിയാതെ കുടിലനായ ശൈലോക് മുറിചെടുക്കുന്ന ഫലസ്തീന്റെ നെഞ്ചിലെ ഒരു തുണ്ട് മാംസത്തെ കുറിച്ചാണ്
Be the first to rate this book.