പരിഷ്കരണം കൈവരിച്ച മതങ്ങളും/കൈവരിക്കാത്ത മതങ്ങളും എന്ന ദ്വന്ദത്തിലൂന്നിയ യൂറോ കേന്ദ്രീകൃതമായ ബോധത്തിന്റെ സുഷുപ്തിയിൽ നിന്ന് എല്ലാ മതങ്ങളിലെ വിശ്വാസികൾക്കും, മതരഹിതർക്കും, പ്രപഞ്ചത്തിനു മുഴുവനും പ്രസക്തമായ വിമോചന ദൈവശാസ്ത്രത്തിലേക്ക് ഉണർന്നെഴുന്നേൽക്കാനുള്ള സമയമായി. പരിഷ്കരണമെന്നും, ദൈവശാസ്ത്രമെന്നും കേൾക്കുമ്പോൾ ഓർമയിലെത്തുന്ന ശരീഅത്തി, അഫ്ഗാനി, മുഹമ്മദ് അബ്ദു, മൗദൂദി, എന്നിങ്ങനെ നീളുന്ന ചിന്തകരുടെ വിമർശനാത്മകമായ അപഗ്രഥനം. കൂടാതെ ഫാനൻ, മാർക്സ്, ചെഗുവേര, ഫിദൽ കാസ്ട്രോ, മാവോ തുടങ്ങി വിമോചനത്തെ സിദ്ധാന്തിക്കുകയോ, അതെപ്പറ്റി സ്വപ്നം കാണുകയോ, അതിനു വേണ്ടി പ്രവർത്തിക്കുകയോ ചെയ്തവരെപ്പറ്റിയും ഉള്ള ഒരു പുനർവായന.
Be the first to rate this book.