2009 ലാണ് താരിഖ് റമദാന്റെ റാഡിക്കൽ റീഫോം പുറത്തു വരുന്നത്. മുസ്ലിംനാടുകളിൽ നിലനിൽക്കുന്ന വധശിക്ഷ, പ്രത്യേകിച്ചും കല്ലെറിഞ്ഞു കൊല്ലൽ, നിറുത്തലാക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം മുന്നോട്ടുവെച്ച മോറിട്ടോറിയം ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ആനുകാലിക സംഭവങ്ങളെയും ഇസ്ലാമിന്റെ നൈതിക പാരമ്പര്യങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ പുതുമയുള്ളവയായിരുന്നു. മുസ്ലിം ലോകത്തെ പ്രധാനപ്പെട്ട സമകാലീന ചിന്തകന്മാരെ, അവരുടെ ഒരു പുസ്തകം പരിഭാഷയായി പുറത്തിറക്കികൊണ്ട്, മലയാളി വായനക്കാർക്ക് പരിചയപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമാണ് ഈ പുസ്തകം. ഇസ്ലാമിന്റെ ആധുനികാനന്തര ഘട്ടത്തിലെ പരിഷ്കരണം എന്ന സങ്കൽപ്പത്തിന്റെ സ്വഭാവത്തെപ്പറ്റിയും, സമകാലികമായ വെല്ലുവിളികൾക്കുമുമ്പിൽ സ്ത്രോതസുകളോടുള്ള ആധുനികമായ പ്രതികരണത്തെപ്പറ്റിയും മനസ്സിലാക്കാൻ കഴിയുന്ന പുസ്തകങ്ങളിലൊന്നായി റാഡിക്കൽ റീഫോമിനെ മലയാളികൾക്ക് പരിചയപ്പെടുത്തുകയാണ്.
Be the first to rate this book.