ചരിത്രപരമോ ശാസ്ത്രീയമോ ആയ പിൻബലങ്ങളൊന്നുമില്ലാത്ത ജാതിബ്രാഹ്മണ്യത്തിൻ്റെ അവകാശവാദങ്ങളെയും വ്യാജനിർമിതികളെയും ധൈഷണികമായ ആർജവത്തോടെ വരച്ചുകാട്ടുന്ന ലേഖന സമാഹാരമാണിത്. വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ഏതെങ്കിലും വ്യക്തികേന്ദ്രീകൃതമായ പ്രതിഭാസമല്ലെന്നും അതിനെ നേരിടാൻ അടിസ്ഥാനരഹിതമായ അതിൻ്റെ ഔദ്ധത്യങ്ങളെ നിർദാക്ഷിണ്യം ആക്രമിക്കാതെ തരമില്ലെന്നും ഈ കൃതി ഉറപ്പിച്ചുപറയുന്നു. അക്കാദമികവും ഭാഷാപരവുമായ മൗലിക കാഴ്‌ചാകോണുകളിലൂടെ ഹിന്ദുത്വത്തിന്റെയും ജാതിബ്രാഹ്മണ്യത്തിൻ്റെയും അടിത്തറയെ, ആധികാരിക സംസ്‌കൃത പണ്ഡിതൻ കൂടിയായ ശ്യാംകുമാർ സ്രോതസ്സുകളിൽ ചെന്ന് പുനഃപരിശോധിക്കുന്നു. ജാതിബ്രാഹ്മണ്യ ബോധങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്ന പഠനാർഹവും സമകാലികവുമായ പുസ്‌തകം. വായിച്ചിരിക്കേണ്ട കൃതി.
Be the first to rate this book.