'മൗലവി മആനവി' (സാരജ്ഞനായ പണ്ഡിതൻ) എന്നാണ് മൗലാനാ ജലാലുദ്ദീൻ റൂമിയുടെ ഖ്യാതി. ഖുർആന്റെ അഗാധനിഗൂഢതകളാൽ പ്രചോദിതനായ ആ മഹാത്മാവ് തന്റെ ശിഷ്യരോട് നടത്തുന്ന സംഭാഷണങ്ങളാണ് ഫീഹി മാ ഫീഹി. ഉപമകളിലൂടെ, കഥകളിലൂടെ, ദർശനങ്ങളിലൂടെ പല ഭൂതലങ്ങളെ കവിഞ്ഞൊഴുകുന്ന അകക്കാഴ്ചയുടെ തെളിമയാർന്ന നേരൊഴുക്കായി റൂമിയുടെ സംഭാഷണങ്ങൾ മാറുന്നു. അവ നമ്മെ അഗാധമായി ഏകാകിതരാക്കുകയും സമ്പന്നരാക്കുകയും ചെയ്യുന്നു. ലൗകികതയുടെ മതിഭ്രമങ്ങളിൽ നിന്നു വായനക്കാരെ വിമോചിപ്പിക്കുകയും ഉടഞ്ഞ ആത്മാക്കളെ പുതുക്കിപ്പണിയുകയും ചെയ്യുന്ന ആത്മജ്ഞാനത്തിന്റെ വിശുദ്ധവചനങ്ങൾ.
Be the first to rate this book.