അധികാരവും അവകാശവും തമ്മിൽ, അധീശത്വവും നൈതികതയും തമ്മിൽ, മനുഷ്യചരിത്രത്തിൽ നടന്നിട്ടുള്ള നിരന്തര സംഘർഷങ്ങളിലെ ഏറ്റവും വാചാലമായ പ്രതീകം ഒരുപക്ഷെ മോസയുടെയും ഫറോവയുടെയും ആയിരുന്നു. അധികാരവുമായി പോരാടുന്നതിന്റെയും രാജിയാകുന്നതിന്റെയും ബലാബലം ധാരണയിൽ പോകുന്നതിന്റെയും ഒക്കെ സാധ്യതകൾ രാഷ്ട്രീയത്തിലുണ്ട്. ഏതു സമീപനം എപ്പോൾ പ്രസക്തവും നേരെമറിച്ചു ജനപക്ഷ നിലപാടുകളെ റദ്ദുചെയ്യുന്ന വിധം നേർപ്പിക്കപ്പെട്ടതും ആയിത്തീരുന്നു എന്നത് ചരിത്രപരമായ ചോദ്യമാണ്. ദക്ഷിണാഫ്രിക്കൻ വർണ്ണവിവേചന സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രമുഖ ദൈവശാസ്ത്രകാരനായ ഫരീദ് ഇസാക്ക് എഴുതിയ ചോദ്യോത്തര രൂപത്തിലുള്ള ഈ പുസ്തകം എക്കാലവുമുള്ള നീതിയുടെ തേട്ടങ്ങൾക്ക് ഊർജവും ഉൾക്കരുത്തും ഉൾക്കാഴ്ചയും നൽകുന്നതാണ്.
Be the first to rate this book.