ഇന്ത്യൻ സമൂഹനിർമിതിക്ക് ആര്യനെക്കുറിച്ചുള്ള സങ്കൽപങ്ങൾ എങ്ങനെ സഹായിച്ചുവെന്നും ഒരു പുതിയ വർത്തമാനം രൂപപ്പെടുത്തുന്നതിന് ആര്യനെ പുനർവായിക്കുന്നതും പഠിക്കുന്നതും എത്രമാത്രം ഉപയുക്തമാണെന്നും ആലോചിക്കുകയാണ് ജ്യോർജിയ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ലിറ്ററേച്ചർ പ്രൊഫസർ കൂടിയായ ഗ്രന്ഥകാരി ഡോറൊത്തി എം . ഫിഗേറ . ആര്യൻ എന്ന സാഹിത്യസംജ്ഞ ചരിത്രപരമായും ഭാഷാപരമായും രൂപപ്പെട്ടുവന്ന ഒന്ന് എന്നതിലുപരി ഒരു മിത്തായി കാണേണ്ടതു ‘ അവർ വാദിക്കുന്നത് . പാരാണിക ഇന്ത്യാചരിത്രത്തെ വളർത്തിയെടുക്കുന്നതിൽ ആര്യൻ മിത്തിന്റെ പങ്ക് എന്താണെന്നും , പ്രത്യയശാസ്ത്രപരമായ യൂറോപ്യൻ താൽപര്യങ്ങളെ എങ്ങനെ സഹായിച്ചുവെന്നും അടയാളപ്പെടുത്തുകയാണ് ഗ്രന്ഥകാരി ഈ കൃതിയിലൂടെ .
ഡോറൊത്തി എം . ഫിഗേറ ആര്യൻ ശുദ്ധി എന്ന മിത്തിനെ പൊളിച്ചെഴുതുകയും അതേസമയം അതിന്റെ സാമൂഹിക രാഷ്ട്രീയ സ്വാധീനം ചോദ്യംചെയ്യുകയും ചെയ്യുന്നു . ഫാഷിസവും കൊളോണിയലിസവും യൂറോപ്യൻ നവവലതുപക്ഷ പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രപരമായി കൈകോർക്കുന്ന ‘ ആര്യവംശ’മെന്ന ആശയത്തിന്റെ അടിത്തറയിളക്കുന്ന പഠനം.
Be the first to rate this book.